2744 കിലോ ഭാരമുള്ള കൂറ്റൻ സൺഫിഷ് പോർച്ചുഗൽ തീരത്തടിഞ്ഞു. ഫൈസൽ ദ്വീപിലുള്ള ഹോർത്ത തുറമുഖത്താണ് കൂറ്റൻ സൺഫിഷ് ചത്തടിഞ്ഞത്. ലോകത്ത് കണ്ടെത്തിയതിൽവച്ച് ഏറ്റവും വലുപ്പമുള്ള മത്സ്യമാണിതെന്ന് സമുദ്ര ഗവേഷകനായ എം. അലക്സ്ാൺഡ്രിനി വ്യക്തമാക്കി. 1996 ജപ്പാനിലെ കാമോഗാവയിൽ കണ്ടെത്തിയ മത്സ്യത്തിന് 2300 കിലോ ഭാരമാണ് രേഖപ്പെടുത്തിയിരുന്നത്. അതിനേക്കാൾ ഭാരമുള്ള മത്സ്യമെന്ന റെക്കോർഡാണ് ഈ മത്സ്യത്തിനു ലഭിച്ചിരിക്കുന്നത്. എന്താണ് മത്സ്യത്തിന്റെ മരണ കാരണമെന്ന് കണ്ടെത്താൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബോട്ടിടിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. 

 

പാതി തിരണ്ടിയുടെ രൂപവും പാതി സാധാരണ മത്സ്യത്തിന്‍റെ രൂപവുമുള്ള മീനുകള്‍ക്കിടയിലെ താരമാണ് കൂറ്റൻ സണ്‍ഫിഷുകള്‍. ഇവയുടെ ശരീരത്തിന്‍റെ തലഭാഗം സാധാരണ മത്സ്യത്തിന്റേതു പോലെയും ഉടല്‍ഭാഗം തിരണ്ടിയുടേതു പോലെയുമാണ്. സാധാരണ നടുക്കടലില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്.