ഇരുചക്ര വാഹനത്തിൽ കയറിയ പാമ്പ് പതുങ്ങിയിരുന്നത് സ്പീഡോ മീറ്ററിനുള്ളിലാണ്.  മധ്യപ്രദേശിലെ നരസിംഹ്പൂരിലാണ് സംഭവം. അതീവ അപകടകാരിയായ മൂർഖൻ പാമ്പാണ് വാഹനത്തിനുള്ളിൽ പതുങ്ങിയിരുന്നത്.

 

മോട്ടോർ സൈക്കിളിന്റെ സ്പീഡോമീറ്ററിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൂര്‍ഖൻ പാമ്പിനെ കണ്ടെത്തിയത്.  ജോലിക്കു പോകാനായി വാഹനമെടുത്തപ്പോഴാണ് ഉടമ പാമ്പിനെ കണ്ടത്. പാമ്പു ചീറ്റുന്ന ശബ്ദം കേട്ട് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് ഇയാൾ സ്പീഡോമീറ്ററിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വാഹനം വഴിയരികിൽ നിർത്തി അതിൽനിന്നിറങ്ങി. പാമ്പിനെ കണ്ടതോടെ വഴിയിലുണ്ടായിരുന്നവരെല്ലാം വാഹനത്തിനു ചുറ്റും തടിച്ചുകൂടി. എല്ലാവരും ചേർന്ന് പാമ്പിനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബർഹടയിലെ വീടിനു മുന്നിൽ തലേദിവസം പാർക്കു ചെയ്തിരുന്ന വാഹനത്തിനുള്ളിൽ പാമ്പ് കയറിയതെങ്ങനെയാണെന്ന് വ്യക്തമല്ല. വിഡിയോ കാണാം.