amruta-rahim

TAGS

രോഗകാലത്തെ പ്രതിസന്ധി അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയതിന്റെ സന്തോഷം പങ്കിട്ട് എ.എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം. ഇന്ന് വിവാഹവാർഷിക ആഘോഷിക്കുന്ന വേളയിലാണ് തനിക്ക് തുണയായി നിന്നവർക്ക് അമമൃത നന്ദി അറിയിക്കുന്നത്. മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ എന്നാണ് റഹീമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃത കുറിക്കുന്നത്. മെനിഞ്ചൈറ്റിസ് എന്ന് കുറിപ്പിനൊപ്പം ഹാഷ്ടാഗായി അമൃത കുറിച്ചിട്ടുണ്ട്. 

കുറിപ്പ് ഇങ്ങനെ: 

മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ മനുഷ്യൻ ...............

9ആം വിവാഹ വാർഷിക ദിനത്തിലും ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നില്ക്കാൻ ഒരിക്കൽ കൂടി അവസരം തന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എന്റെ ഡോക്ടർസ് ,നഴ്സിംഗ് സ്റ്റാഫ് ,ക്ലീനിങ് സ്റ്റാഫ് ചേച്ചിമാർ ,ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ,മറ്റു മന്ത്രിമാർ ,പാർട്ടി നേതൃത്വം ,15 ദിവസവും ICU വിനു മുന്നിൽ കാവൽ ഇരുന്ന ഇപ്പോഴും കൂടെ ഉള്ള കൂടപ്പിറപ്പുകൾ സഖാക്കൾ,സുഹൃത്തുക്കൾ,ബന്ധുക്കൾ ,അക്ഷരങ്ങൾ മറന്നു പോയ ലോകത്തേയ്ക്ക് ഉണർന്ന എനിക്ക് ഈ ഒരു മാസമായി ആശ്വാസം തന്ന ഇന്ദു ഗോപൻ ചേട്ടനും ചേട്ടന്റെ പുസ്തകങ്ങൾക്കും അങ്ങനെ മനസുകൊണ്ട് ആശ്വാസമായി ഒപ്പം നിന്ന മുഴുവൻ മനുഷ്യരോടും ജീവിതം കൊണ്ട് സ്നേഹപ്പെട്ടിരിക്കുന്നു 

യാത്ര തുടരുന്നു ..…..