ഒരു സ്ത്രീയെ പെരുമ്പാമ്പ് ജിവനോടെ വിഴുങ്ങി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇന്തൊനേഷ്യയിൽ നിന്ന് വരുന്നത്. 54കാരിയായ ജഹ്റയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. റബർ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയതാണ് ജഹ്റ.
ബന്താര ജംബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കാട്ടിലേക്ക് പോയ ജഹ്റയെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് പ്രദേശ വാസികൾ നടത്തിയ തിരച്ചിലിലാണ് വയറുവീർത്ത് അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ 22 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.
ഇതിൽ സംശയം തോന്നിയ നാട്ടുകാർ പെരുമ്പാമ്പിന്റെ വയർ കീറി പരിശോധിച്ചപ്പോൾ ഞെട്ടുന്ന കാഴ്ചയാണ് കണ്ടത്. ജഹ്റയുടെ ശരീരാവശിഷ്ടങ്ങൾ വയറ്റിൽ നിന്ന് കണ്ടെത്തുകയാണ്. എന്നാൽ കാട്ടിൽ ഇനിയും ഭീമൻ പെരുമ്പാമ്പുകൾ ഉണ്ടാവുമെന്ന നടുക്കത്തിലും ഭീതിയിലുമാണ് പ്രദേശവാസികൾ