യുഎസിലെ ഡിട്രോയിറ്റിൽ സ്കൂൾ ബസ് ഡ്രൈവറും ഏഴാം ക്ലാസുകാരിയും തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലാകുന്നു. ബസിനു പുറത്തുനിന്ന സഹോദരന് കൈവീശി കാണിക്കുന്നതിനിടയ്ക്ക് വിദ്യാർഥിനിയുടെ തോളിൽ തട്ടി ഡ്രൈവർ ഇരിക്കാൻ പറഞ്ഞതാണ് പ്രശ്നത്തിനു തുടക്കം. പിന്നീട് പരസ്പരം ആഞ്ഞടിക്കുകയും നിലത്തുവീഴുന്നതു വിഡിയോയിൽ കാണാം. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
പെൺകുട്ടിയോട് ഇരിക്കാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നും പകരം തന്നെ അടിക്കുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നു. ബസിനകത്ത് മറ്റൊരാൾ പകർത്തിയ ദൃശ്യം നിമിഷനേരം കൊണ്ടാണ് സോഷ്യൽമിഡിയ കീഴടക്കിയത്.