amma-love-poem

TAGS

അമ്മയെ കുറിച്ച് ഒരു നാല് വയസ്സുകാരൻ എഴുതിയ കവിതയാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ സ്നേഹം നേടുന്നത്. അമ്മ തന്നെയാണ് മകനെഴുതിയ രസകരമായ കവിതകൾ പങ്കുവച്ചത്. ‘എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസ്സിൽ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു..’ എന്നായിരുന്നു അവന്റെ ആദ്യ കവിത. 

 

മാതൃദിനത്തിൽ അമ്മയ്ക്കായി എഴുതിയ രണ്ടാമത്തെ കവിതയാണ് ഏറെ ഹൃദ്യം. ‘മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്. കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും’. അമ്മ റോസാപ്പൂവ് പോലെ സുന്ദരിയാണെങ്കിലും അമ്മയ്ക്ക് ഇടയ്ക്കു വരുന്ന ദേഷ്യത്തെ അതിലെ മുള്ളിനോടാണ് കവി ഉപമിച്ചിരിക്കുന്നത്.  ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും  സർഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്.