pathan-movie

വിവാദങ്ങളും ബഹിഷ്‌കരണ കാമ്പയിനും ഏല്‍ക്കാതെ ഷാറൂഖ് ഖാന്‍റെ പത്താന്‍ സിനിമ. ആദ്യ ദിന കളക്ഷന്‍ നേടിയത് 57 കോടിയെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ തുക നേടിയ സിനിമയായി പത്താന്‍ മാറി. ഷാറൂഖ് ഖാന്‍ ദീപികാ പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ സിനിമ 8000 സ്ക്രീനുകളിലായിരുന്നു പ്രദര്‍ശനം. 2018 ല്‍ പുറത്തിറങ്ങി ആദ്യ ദിനം 52 കോടി നേടിയ ആമിർ ഖാന്റെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനായിരുന്നു' ബോളിവുഡിലെ കളക്ഷന്‍ റെക്കോര്‍ഡ് നേടിയിരുന്നത്. ഈ റെക്കോര്‍ഡിനെ പിന്തള്ളി പത്താൻ എക്കാലത്തെയും വലിയ ബോളിവുഡ് ഓപ്പണറായി.

 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത സിനിമ യാഷ് രാജ് ഫിലിംസാണ് പ്രൊഡക്ഷന്‍. ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ദിവസമാണെന്നും ആഗോളതലത്തിൽ പത്താനോടുള്ള സ്‌നേഹവും അഭിനന്ദനവും കാണുന്നതിൽ ഞങ്ങൾക്ക് വിനയമുണ്ടെന്നും യാഷ് രാജ് ഫിലിംസ് സിഇഒ അക്ഷയ് വിധാനി പറഞ്ഞു. നേരത്തെ സിനിമയിലെ ദീപികയുടെ ബിക്കിനിയു‌ടെ പേരില്‍ വലിയ വിവാദങ്ങളാണ് ഉയര്‍ന്നിരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം സിനിമയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ബിജെപി, ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.