മൈലാഞ്ചി ചുവപ്പോടെ ചെറിയപെരുന്നാളിനെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിശ്വാസികള്‍. ഒരുമാസം നീണ്ട വ്രതാനുഷ്ടാനം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പ്രാര്‍ഥനാപുണ്യം നിറഞ്ഞ റംസാന്‍ മാസം. തറവാടുവീടിന്‍റെ അകത്തളത്തില്‍ മുഴങ്ങുന്ന ഒത്തുചേരലിന്‍റെ സ്വരങ്ങള്‍. കുശലം പറഞ്ഞും കൈകൊട്ടിക്കളിച്ചും പെരുന്നാളിനെ വരവേല്‍ക്കുകയാണിവര്‍. 

 

 

അടുക്കളയില്‍ നിന്ന് രുചിയൂറും പലഹാരത്തിന്‍റെ ഗന്ധമുയരുമ്പോള്‍ ഉമ്മറത്ത് മൊഞ്ചത്തിമാര്‍ മൈലാഞ്ചിയിടുന്നതിന്‍റെ തിരക്കിലാണ് .കൈകളില്‍ മൈലാഞ്ചി നിറയുമ്പോള്‍ മിഴികളില്‍ മനോഹരസുറുമ. മണിക്കൂറുകളെടുത്താണ് കൈകളില്‍ മൈലാഞ്ചിചന്തം പുരട്ടുന്നത്. പച്ചച്ചാറ് കൈവെള്ളയില്‍ അങ്ങനെ തിളങ്ങി നില്‍ക്കുകയാണ്. പെരുന്നാള്‍ രാവില്‍ ചുവപ്പണിയാനായി.

 

Believers are making final preparations to welcome Chariyaperunnal