ബാലരമയിലെ മായാവി സിനിമയാക്കിയാല്‍ ഇതിലെ കഥാപാത്രങ്ങളായെത്തുക ആരെല്ലാം? കഴിഞ്ഞ ദിവസം സിനഫൈല്‍ ഗ്രൂപ്പിലെത്തിയ പോസ്റ്റാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്. മായാവിയായും ലൂട്ടാപ്പിയായും കൂട്ടൂസനായുമെല്ലാം ആരെല്ലാം എത്തിയാല്‍ നന്നാവും എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. 

മായാവിയായി സൂരജിനേയും ലുട്ടാപ്പിയായി വസിഷ്ടും ഡാകിനിയായി പൗളി വില്‍സനെയുമെല്ലാമാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിര്‍ദേശിക്കുന്നത്. പെര്‍ഫക്ട് കാസ്റ്റിങ് എന്ന് പറഞ്ഞാണ് കമന്റുകള്‍ നിറയുന്നത്. എന്നാല്‍ രാജുവിന്റേയും രാധയുടേയും കാസ്റ്റിങ്ങില്‍ മാത്രം പാളിപ്പോയെന്ന അഭിപ്രായങ്ങളും വന്നിട്ടുണ്ട്.