ramcharanupasana-20

തെലുങ്ക് സൂപ്പര്‍താരം രാം ചരണിനും പത്നി ഉപാസനയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പതിനൊന്നാം വിവാഹ വാര്‍ഷികത്തിലാണ് രാം ചരണിന്റെ ജീവിതത്തിലേക്ക് കുഞ്ഞു രാജകുമാരിയുടെ വരവ്. അതിന്റെ ആഹ്ലാദത്തിലാണ് ചിരഞ്ജീവി കുടുംബമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് രാം ചരണ്‍ വെളിപ്പെടുത്തിയത്. ജൂണില്‍, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു. 

 

Ram Charan and Upasana are now parents to a baby girl