കോസ്റ്ററിക്കയിൽ വെക്കേഷൻ ആസ്വദിക്കാനെത്തി ദമ്പതിമാർക്ക് ഊബർ ആപ്പിൽ വന്നൊരു പിഴവ് കൊടുത്തൊരു പണിയാണ് ഇപ്പോൾ വാർത്തയാവുന്നത്. നഗരം ചുറ്റാൻ 4500 രൂപ പ്രതീക്ഷിച്ചിടത്ത് ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടാമായത് 24 ലക്ഷം രൂപ. യഥാർഥ തുകയുടെ 600 ശതമാനമാണ് ഊബർ ഇവരുടെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്.
50ാം വിവാഹ വാർഷികം ആഘോഷിക്കാൻ കോസ്റ്ററിക്കയിൽ എത്തിയതാണ് ഡഗ്ലസും പങ്കാളിയും. നഗരം കാണാനായി യൂബർ ബുക്ക് ചെയ്തു. യാത്രയ്ക്ക് ശേഷം അക്കൗണ്ട് നോക്കിയപ്പോഴാണ് ഇത്രയും തുക പിൻവലിച്ചതായി കാണുന്നത്. ഇതോടെ 18.7 ലക്ഷമായി ഇവരുടെ അക്കൗണ്ടിലെ നെഗറ്റീവ് ബാലൻസ്. പ്രശ്നം ഉടനെ പരിഹരിക്കാം എന്ന് ഊബർ ട്വിറ്ററിലൂടെ വാക്ക് നൽകിയെങ്കിലും പെട്ടെന്ന് നടപടി ഉണ്ടാവാത്തതിൽ ഊബറിനെ വിമർശിച്ചാണ് ദമ്പതിമാരുടെ പ്രതികരണം വന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഇവരുടെ അക്കൗണ്ടിലേക്ക് പണം തിരികെ എത്തിയതായാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.