mammootty-yusuffali
മമ്മൂട്ടിയും എം.എ. യൂസഫലിയും...രണ്ടു പേരും സമൂഹമാധ്യമങ്ങളിലെ ഇഷ്ടവ്യക്തികള്‍. ഇരുവരും ലണ്ടനില്‍ കണ്ടു മുട്ടിയ ചിത്രങ്ങള്‍ വാളുകളില്‍ വൈറലായിരിക്കുകയാണ്. ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ മുന്നിലാണ് രണ്ടു പേരും ചിത്രത്തിനു പോസ് ചെയ്തത്. മമ്മൂട്ടി കുടുംബസമേതം ലണ്ടനിലെത്തിയിട്ടു കുറച്ചു ദിവസങ്ങളായി. യൂസഫലി കഴിഞ്ഞ ദിവസമാണ് എത്തിയത്.