പഠനസമയം കഴിഞ്ഞാലും വെണ്ണല ഗവണ്‍മെന്‍റ് എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് വീട്ടില്‍ പോകണമെന്നില്ല. സര്‍ക്കാരിന്‍റെ 'വര്‍ണക്കൂടാരം' പദ്ധതിയാണ് അതിനു കാരണം. സ്കൂളില്‍ കുട്ടിക്കൂട്ടം എന്താണ് ചെയ്യുന്നതെന്ന് നോക്കാം.
എല്‍കെജി, യുകെജി കുട്ടികളുടെ ക്ലാസ്മുറികളാണ് ഈ കാണുന്നത്. തീര്‍ത്തും ശിശുസൗഹൃദമായി നിര്‍മിച്ചവ. ഭാഷായിടം, അഭിനയയിടം, ശാസ്ത്രയിടം, വായനായിടം എന്നിങ്ങനെ 13 ഇടങ്ങള്‍ ക്ലാസ്മുറികളിലുണ്ട്. ബുദ്ധിവികാസത്തിനുളള പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും. ഭിത്തികളില്‍ മനോഹര ചിത്രങ്ങളും അക്ഷരങ്ങളും. സര്‍വ ശിക്ഷ കേരളയുടെ 'വര്‍ണക്കൂടാരം' പദ്ധതിയാണ് സ്കൂളിന്‍റെ മുഖച്ഛായ തന്നെ മാറ്റിയത്.
ക്ലാസ്മുറികള്‍ വിട്ട് മുറ്റത്തേക്കിറങ്ങിയാല്‍ പാര്‍ക്കാണ്. റൈഡുകളില്‍ കുട്ടിക്കൂട്ടം കളിച്ചുല്ലസിക്കുന്നു. 12 അടി ഉയരമുള്ള ജിറാഫ് മുറ്റത്തുണ്ട്. വെള്ളച്ചാട്ടവും ഗുഹയുമുണ്ട്. 10 ലക്ഷം രൂപ ചെലവിട്ടാണ് 'വര്‍ണക്കൂടാരം' ഒരുക്കിയത്.