ആസക്തികള്‍ എപ്പോഴും മനുഷ്യനെ നാശത്തിലേക്ക് നയിക്കുമെന്നാണ് പറയാറ്. അത്തരത്തില്‍ മനുഷ്യരുടെ ദുശീലങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് പുകവലിക്ക് സ്ഥാനം. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ടും അതിന് കഴിയാത്ത ഒരുപാട് ആളുകളുണ്ട്. ഉപയോഗിക്കുന്നവന് മാത്രമല്ല കൂടെ നില്‍ക്കുന്നവരുടെ ജീവന് പോലും ഭീഷണിയായ പുകവലിയെ തടയാന്‍ തുർക്കിക്കാരനായ ഒരാള്‍ ചെയ്ത അവസാന വഴിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
26 വർഷങ്ങളായി ഇബ്രാഹിം യൂസെൽ എന്ന തുർക്കിക്കാരൻ പുകവലിക്ക് അടിമയാണ്. തന്‍റെ ഈ ദുശീലത്തില്‍ നിന്നും മോചിതനാകാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് യൂസെൽ ഇത്തരമൊരു വിചിത്രമായ നീക്കം നടത്തിയത്. ഹെൽമെറ്റ് ആകൃതിയിലുള്ള മെറ്റൽ ബോള്‍ ഉപയോഗിച്ച് തന്‍റെ തല അടച്ചുപൂട്ടിയത്. ശേഷം ഇതിന്‍റെ താക്കോല്‍ ഭാര്യയെ ഏൽപ്പിക്കുകയും ചെയ്തു. പുകവലിക്കാന്‍ തോന്നിയാലും അതിനെ പിടിച്ചുനിര്‍ത്താനാണ് ഭാര്യക്ക് താക്കോല്‍ കൈമാറിയത്. രണ്ട് പതിറ്റാണ്ടിലേറെയായി പ്രതിദിനം രണ്ട് പായ്ക്ക് സിഗരറ്റാണ് യൂസെൽ വലിച്ചുകൊണ്ടിരുന്നത്. പല തവണ ഈ ദുശീലം ഉപേക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുസെൽ സിഗരറ്റിലേക്ക് മടങ്ങി.
പുകവലിയുടെ ആഘാതം
പുകവലിയുടെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്, അതിൻ്റെ അനന്തരഫലങ്ങൾ പുകവലിക്കുന്നവരെ മാത്രമല്ല പുക ശ്വസിക്കുന്നവരെയും ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലം പ്രതിവർഷം 8 ദശലക്ഷത്തിലധികം ആളുകൾ മരിക്കുന്നുണ്ട്. ഈ മരണങ്ങളിൽ ഭൂരിഭാഗവും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് സംഭവിക്കുന്നത്.
മറ്റൊരാള്‍ വലിക്കുന്ന പുക ശ്വസിക്കുന്നതും അപകടകരമാണ് . ഇത് പ്രതിവർഷം 1.2 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. ലോകമെമ്പാടുമുള്ള കുട്ടികളിൽ പകുതിയോളം പുകയില പുകയിലുണ്ട്, സെക്കൻഡ് ഹാൻഡ് പുകവലിയുമായി ബന്ധപ്പെട്ട അസുഖങ്ങൾ മൂലം പ്രതിവർഷം 65,000 കുട്ടികളാണ് മരിക്കുന്നത്. കൂടാതെ ഗർഭകാലത്തെ പുകവലി ശിശുക്കൾക്ക് ആജീവനാന്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.