ps-sreedharan-pillai

 

ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പുസ്തകമെഴുത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരിക്കുകയാണ്. ജനഹൃദയം തൊട്ട സമ്പര്‍ക്ക പരിപാടിയിെല അറിവും പുസ്തകമായി. ശ്രീധരന്‍ പിള്ളയുടെ 'ഹെറിറ്റേജ് ട്രീസ് ഒാഫ് ഗോവ', 'വെന്‍ പാരലല്‍ ലൈന്‍സ് മീറ്റ്', 'എന്‍റെ പ്രിയപ്പെട്ട കവിതകള്‍' എന്നീ പുസ്തകങ്ങള്‍ ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ്, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ജ്ഞാനപീഠ പുരസ്ക്കാര ജേതാവ് ദാമോദര്‍ മൗസോ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി. ഗോവ സംപൂര്‍ണ യാത്ര എന്ന പേരില്‍ സംസ്ഥാനമാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ അനുഭവങ്ങളാണ് 'ഹെറിറ്റേജ് ട്രീസ് ഒാഫ് ഗോവ'യുടെ സൃഷ്ടിക്ക് ആധാരം. 421 ഗ്രാമങ്ങളിലും 191 വില്ലേജ് പഞ്ചായത്തുകളിലും 12 താലൂക്കുകളിലും സന്ദര്‍ശനം നടത്തി. ഗ്രാമ മുഖ്യന്മാരും പഞ്ചായത്ത് അംഗങ്ങളുമായ 1500 ഒാളം പേരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തി. ആ യാത്രക്കിടെ നാട്ടുകാര്‍ പങ്കുവച്ച വിശുദ്ധ വൃക്ഷങ്ങളെക്കുറിച്ചുള്ള അറിവുകളാണ് 'ഹെറിറ്റേജ് ട്രീസ് ഒാഫ് ഗോവ' എന്ന പുസ്തകത്തിന് വിത്തുപാകിയത്. 'വെന്‍ പാരലല്‍ ലൈന്‍സ് മീറ്റ്' രാഷ്ട്രീയമേഖലയിലെ വീക്ഷണങ്ങളാണ്.  'എന്‍റെ പ്രിയപ്പെട്ട കവിതകളി'ലെ കാതല്‍ പ്രകൃതിയാണ്.

 

Goa governor PS Sreedharan Pillai released his 200th book