ആര്‍എസ്എസ് നേതാക്കളെ എഡിജിപി എം ആര്‍ അജിത്കുമാര്‍ സന്ദര്‍ശിച്ചതിനെതിരായ ചര്‍ച്ചയെ നിശതമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കാണാൻ പാടില്ല, തൊടാൻ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചർച്ച. രാഷ്ട്രീയത്തിൽ അയിത്തം കുറ്റകരമാണെന്ന്.
ഇത്തരം ചർച്ചകൾ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇതെല്ലാം തകർക്കുന്നത്. ഗവർണർക്ക് ഇതൊന്നും പറയാൻ പാടില്ല എന്നറിയാം .എങ്കിലും പറഞ്ഞുപോവുകയാണ്. ജനങ്ങളുടെ രാഷ്ട്രീയമാണ് ഞാന്‍പറയുന്നത്. കക്ഷിരാഷ്ട്രീയമല്ല. കേരത്തിന്‍റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണ കബളിപ്പിക്കുന്നത്.
ആര്‍.എസ്.എസിന് പബ്ലിസിറ്റി ആവശ്യമില്ല. അവിടെ ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധപ്പെടുന്നത്. രാഷ്ട്രീയ വിശദീകരണ യോഗം നടക്കാത്തതും അതുകൊണ്ടാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോഴിക്കോട് പി.പി.മുകുന്ദന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.