50 കിലോ വീതമുള്ള 2 ചാക്ക് പഞ്ചസാര കൊണ്ട് തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍.ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മന്‍ ദീപാരാധന തൊഴുതു. പുഷ്പാഞ്ജലിയും നടത്തി. ഇതിനുശേഷമാണ് 90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്.പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ചാണ്ടി ശിവപാര്‍വതി ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലോകത്ത് ഏറ്റവും പൊക്കംകൂടിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്കലിലേത്.