സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി പുതുപ്പള്ളിയിലെ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മൻ. പഴവങ്ങാടി, ചെങ്കൽ മഹേശ്വരം ശിവപാർവതി, തുടങ്ങിയ ക്ഷേത്രങ്ങളിലാണ് ചാണ്ടി ഉമ്മന്‍ ദര്‍ശനം നടത്തിയത്. മിനിറ്റുകളോളം ക്ഷേത്രത്തിനുള്ളില്‍ പ്രാത്ഥിക്കുകയും ചെയ്തു. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരവും നടത്തി.
ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മൻ ദർശനത്തിനു ശേഷമാണ് പഞ്ചസാരകൊണ്ടു തുലാഭാരം നടത്തിയത്. ക്ഷേത്രത്തിൽ നിർമിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാസ്ഥാപന കർമത്തിലും ചാണ്ടി ഉമ്മൻ പങ്കെടുത്തു.ചോദ്യോത്തരവേളയ്ക്ക് ശേഷം പത്തുമണിയോടെയാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുമ്പാകെ ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞചെയ്യുന്നത്. പുതുപ്പള്ളിയിലെ ചരിത്രം സമ്മാനിച്ച വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം എത്തുന്നത്.