ഒസാമ ബിന്‍ ലാദനും കൂട്ടരും അമേരിക്കയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയിട്ട് 22 വര്‍ഷം തികഞ്ഞു. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ ഭീകരർ ആക്രമണം നടത്തിയത്‌. പത്തു വര്‍ഷം അമേരിക്കയുടെ കണ്‍വെട്ടത്തുപെടാതെ ചാവേര്‍ ആക്രമണത്തിനു പിന്നിലെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ ഒളിച്ചു നടന്നു. ഒടുവില്‍ യുഎസ് നേവി സീല്‍സിന്റെ തന്ത്രപ്രധാനമായ ഓപ്പറേഷനിലൂടെ ലാദന്‍ കൊല്ലപ്പെട്ടു. ഒരെത്തിനോട്ടം, വിഡിയോ

Remembering 9/11 US terror attacks,22nd Anniversary