ഇന്ത്യ ആതിഥ്യമരുളിയ ജി 20 ഉച്ചകോടിയുടെ വിജയം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് അമേരിക്കൻ മലയാളി വിദ്യാർഥി. കലിഫോർണിയയിൽ ആറാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥ് ശിവ്നാഥാണ് റുബിക് ക്യൂബ്സ് കൊണ്ട് ജി 20 അംഗരാജ്യങ്ങളുടെ പതാകകൾ തീർത്തത്.
ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച ജി 20 ഉച്ചകോടിയുടെ വിജയം ആഘോഷമാക്കാന്‍ സിദ്ധാര്‍ഥ് തിരഞ്ഞെടുത്ത് പ്രിയപ്പെട്ട റൂബിക്സ് ക്യൂബുകള്‍. നാനൂറു ക്യൂബ്സ് കൊണ്ടൊരുക്കിയത് അംഗരാജ്യങ്ങളുടെ പതാകകൾ.
ആയോധന കലകളിൽ താല്പര്യമുള്ള സിദ്ധാർഥ് മിക്സഡ് മാർഷ്യൽ ആർട്സിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. റോബോട്ടുകൾ ഡിസൈൻ ചെയ്യുന്നതാണ് ഈ പതിനൊന്നുകാരന്റെ മറ്റൊരുവിനോദം. കലിഫോര്‍ണിയ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ ശിവ്‌നാഥ് ബാബുവിന്റെയും ഗായത്രി ബാലചന്ദ്രന്റെയും മകനാണ് സിദ്ധാർഥ്.
student made flags of G20 member countries using Rubik's Cubes