രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്​രാജ് സിങ് ചൗഹാന്‍ രാജ്യത്തിന് സമര്‍പ്പിക്കും. നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 

 

ആദിശങ്കരാചാര്യരുടെ 12–ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. 'ഏകത്വത്തിന്റെ പ്രതിമ' എന്നാണ് പേരുനല്‍കിയിരിക്കുന്നത്.ഏകദേശം 28 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 'ഏകാത്മധാം' എന്ന ശങ്കരാചാര്യരുടെ പ്രതിമ നിർമിക്കാൻ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.