lulu-bus
പുതുപ്പള്ളി എറികാട് ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍ക്കാണ് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയ്ക്കായി രണ്ട് ബസുകള്‍ യൂസഫലി സമ്മാനിച്ചത്. കുട്ടികള്‍ക്ക് യാത്രാസൗകര്യത്തിന് ബസ് അനുവദിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യൂസഫലിയുമായി സംസാരിക്കാമെന്ന് അദ്ദേഹം വാക്കും കൊടുത്തു. എന്നാല്‍ പിന്നീട് ചികിത്സാക്കായി ഉമ്മന്‍ ചാണ്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.  യൂസഫലി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ എത്തുന്നെന്ന വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ യൂസഫലിയെക്കണ്ട് വിവരം ധരിപ്പിച്ചു. ചാണ്ടി ഉമ്മനും കാര്യങ്ങള്‍ യൂസഫലിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സ്കൂളിന് ബസ് സമ്മാനിച്ചത്. ഒരു ബസ് ആവശ്യപ്പെട്ടിടത്ത് യൂസഫലി രണ്ട് ബസുകളാണ് നല്‍കിയത്. ഉമ്മന്‍ചാണ്ടിയുടെ സ്മരണക്കായി ബസുകളില്‍ വേര്‍പിരിയാത്ത ഓര്‍മകള്‍ക്കായി എന്ന കുറിപ്പും ഉമ്മന്‍ചാണ്ടിയുടെ ചിത്രവും പിന്‍ഗ്ലാസ്സില്‍ പതിച്ചു.