kurunthotti12

തരുശുഭൂമി ഉഴുതുമറിച്ച് ഇറക്കിയ കുറുന്തോട്ടി കൃഷിയില്‍ വിജയം നേടി കോഴിക്കോട് മാവൂരിലെ കുടുംബശ്രീക്കാര്‍. കുന്നിനുമുകളില്‍ കാടുമൂടിക്കിടന്നിരുന്ന ഏഴേക്കര്‍ സ്ഥലമാണ്  തൊഴിലുറപ്പ് പദ്ധതിയിലൂടെ  കൃഷിഭൂമിയാക്കി മാറ്റിയത്.  കടുംബശ്രീ അംഗങ്ങളായ ഏഴ് വനിതകള്‍ ചേര്‍ന്ന് ആദ്യം തൃവേണി കൃഷിക്കൂട്ടം തുടങ്ങി. 

 

മരച്ചീനിയും കിഴങ്ങും ചെണ്ടുമല്ലിയുമായിരുന്നു ആദ്യം കൃഷി. പന്നീടാണ് കുറുന്തോട്ടിയിലേക്ക്  മാറിയത്. കുന്നിന്‍ മുകളിലെ സ്ഥലം കിളച്ചൊരുക്കി കൃഷിക്ക് പരുവപ്പെടുത്തി അടിവാരത്തുനിന്ന് വിത്തുകളെത്തിച്ച് കൃഷിയിറക്കി. കളപറിക്കാനും വെള്ളം തളിക്കാനുമായി ദിവസവും ഇവര്‍ കുന്നുകേറിയെത്തും.  കൃഷി ചെയ്യാനുള്ള ഇവരുടെ താല്‍പര്യം കണ്ട് സ്ഥലം ഉടമ സ്ഥലം നല്‍കുകയായിരുന്നു. ഇന്ന് ഏഴേക്കറില്‍ ഇവര്‍ കൃഷിയിറക്കുന്നു.  പ്രധാനി കുറുന്തോട്ടി തന്നെ. ലഭ്യതക്കുറവുള്ളതിനാല്‍ കുറുന്തോട്ടിക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡുണ്ട്. കൃഷി വകുപ്പിന്‍റെ പൂര്‍ണ പിന്തുണ കൂടി കിട്ടിയതോടെ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.