sreelakshmisatheeshphotocomment

ഫോട്ടോഷൂട്ട് കൊണ്ട് വൈറലായ താരമാണ്  ശ്രീലക്ഷ്മി സതീഷ്. മഞ്ഞ സാരിയുടുത്ത് തൊട്ടടുത്തൊരു ക്യാമറയും റേഡിയോയും വച്ചുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോകള്‍ സോഷ്യല്‍മിഡിയയില്‍ വൈറലായിരുന്നു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തന്‍റെ നായികമാര്‍ക്കൊപ്പം ശ്രീലക്ഷ്മിയുടെ ഈ ചിത്രം ഓഫിസ് ചുവരില്‍ പതിപ്പിച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ ശ്രീലക്ഷ്മിയെ അറിഞ്ഞു തുടങ്ങിയത്. 

പിന്നാലെ ശ്രീലക്ഷ്മിക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളും ശക്തമായി. ഇപ്പോഴിതാ, തനിക്ക് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന കമന്‍റുകളെ കുറിച്ചും മെസേജുകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുയാണ് ശ്രീലക്ഷ്മി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മിയുടെ പ്രതികരണം.

 ചിത്രത്തിന് നല്ലതും മോശവുമായ കമന്‍റുകള്‍ വരുന്നുണ്ട്. സ്ത്രീ വിഷയത്തില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ തല്‍പരനാണ്, താന്‍ സൂക്ഷിക്കണം എന്ന രീതിയിലുള്ള നിരവധി മെസേജുകള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ തന്നോട് വളരെ മാന്യമായി മാത്രമാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത് എന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. തന്നോട് അനുവാദം ചോദിച്ചതിനു ശേഷമാണ് തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മിഡിയയില്‍ പോസ്റ്റ് ചെയ്തതും ഓഫിസ് ചുവരില്‍ പതിപ്പിച്ചതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്ര്യമാണ് ഇത്തരം കമന്‍റുകള്‍. മോശം കമന്‍റുകളിടുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. സ്വന്തം അക്കൗണ്ടില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ കമന്‍റ് ഓഫ് ചെയ്താലും ഫോട്ടോ മറ്റ് അക്കൗണ്ടുകളില്‍ എത്താറുണ്ടെന്നും അവിടെ വായിക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള മോശം കമന്‍റുകള്‍ ഇടുന്നവരുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു. സാരി ധരിച്ചുള്ള ഫോട്ടോകള്‍ ഇടാന്‍ തുടങ്ങിയ സമയത്ത് കുടുംബത്തിലെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ താന്‍ സ്വന്തം ശരീരത്തില്‍ കോണ്‍ഫിഡന്‍റാണ്. അതുകൊണ്ടു ഇത്തരം കാര്യങ്ങളില്‍ വിഷമമില്ല എന്നും ശ്രീലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു. 

Sreelakshmi Sathish has opened up about the comments and messages she receives on social media