ഒന്നും രണ്ടുമല്ല 2 മണിക്കൂര്‍ കൊണ്ട് 68 ഷോര്‍ട് ഫിലിമുകളാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ക്യാമ്പസിൽ തയ്യാറായത്... ഉദ്യമത്തിനു പിന്നിലാകട്ടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയും... കാണാം സെന്റ് ഡൊമിനിക്സ് കോളജിലെ സിനിമ വിശേഷങ്ങൾ
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളജിലെ 1500 വിദ്യാര്‍ത്ഥികളും അധ്യാപകരും രണ്ടുമണിക്കൂർ നീണ്ട വലിയ ഉദ്യമത്തിലായിരുന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ രണ്ടു മണിക്കൂറിൽ തയ്യാറാക്കിയത് 68 ഷോർട്ട് ഫിലിമുകൾ. മൊബൈലും ക്യാമറകളും ഒക്കെ ഉപയോഗിച്ച് ആയിരുന്നു ഷൂട്ടിംഗ്..കഥ,തിരക്കഥ, സംവിധാനം, ഛായാഗ്രഹണം അഭിനയം, തുടങ്ങിയവ എല്ലാം വിദ്യാര്‍ഥികള്‍ തന്നെ..
കല, പ്രണയം, ലഹരി, ആത്മഹത്യ, പരിസ്ഥിതി തുടങ്ങി പ്രമേയങ്ങൾ പലത്.. 2015 മുതല്‍ കോളജില്‍ നടന്നു വരുന്ന പങ്കാളിത്ത പഠന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് 'സുന്ദരകാണ്ഡം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
Cinema Specials at St. Dominic's College
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ