anaswara-mother

സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള അനശ്വര രാജന്‍ ന്യൂജനറേഷന്‍ ആരാധകര്‍ ഏറെയുള്ള ഒരു നടിയാണ്. താരത്തിന്റെ സാരിയണിഞ്ഞുള്ള ചിത്രങ്ങളും താഴെ അമ്മ നല്‍കിയ കമന്റുമാണ് വൈറലായിരിക്കുകയാണ്. അടുത്തിടെ, സാരിയുടുത്ത മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അനശ്വര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അനശ്വരയുടെ സാരി ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്. 

 

ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന തലക്കെട്ടിലാണ് അനശ്വര സാരിയുടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സാരിയോടുള്ള പ്രണയം തുളുമ്പുന്ന ചിത്രങ്ങളായിരുന്നു അവ. അതിന് അമ്മയുടെ മറുപടിയായിരുന്നു രസകരം. ‘‘ഇതെപ്പൊഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാതെയായല്ലോ’’–ഇതായിരുന്നു ഉഷ രാജന്റെ കമന്റ്.