ലോക കേരളസഭയുടെ ഭാഗമായി ന്യൂയോർക്കിലെ ടൈംസ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ കസേര വലിയ വിവാദത്തിനും ട്രോളുകൾക്കും ഇടയാക്കിയിരുന്നു. പണ്ട് കാലം കേരളത്തിൽ പ്രചാരത്തിലിരുന്ന ഇരുമ്പുകസേരയാണ് പിണറായിക്ക് നൽകിയതെന്ന തരത്തിൽ സോഷ്യൽമീഡിയകളിൽ ചർച്ചകള്‍ കൊടുമ്പിരിക്കൊണ്ടു. ഇന്നിതാ അതേ കസരേയിലിരുന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് എടുത്ത ചിത്രമാണ് വൈറലാകുന്നത്. ‘ ടൈം സ്ക്വയറിലെ ആ കസേരയിൽ’എന്ന കാപ്ഷനോടെയാണ് ഫിറോസ് ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ മുഖ്യമന്ത്രിക്കെതിരായി വല്ലാത്ത ട്രോളായിപ്പോയെന്നാണ് കമന്റുകൾ.
ഞങ്ങളുടെ രാജാവിനെ അമേരിക്കയിൽ പോയി അപമാനിക്കരുതെന്നും അതേസമയം മുഖ്യമന്ത്രി ഇരുന്ന കസേരയിൽ ഇങ്ങനെയൊക്കെയേ ഫിറോസിനിരിക്കാനാകൂ എന്നും ചില പ്രതികരണങ്ങളുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി അന്ന് പിണറായിക്ക് ഒരുക്കിയിരുന്നത്. വെള്ള പെയിന്റ് അടിച്ച കേസരയ്‌ക്ക് കൈകള്‍ വയ്‌ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകൾ നിറഞ്ഞത്.
P K Firos facebook post and troll against CM,on time square chair controversy