hemlet-snakeN

TAGS

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമായും ധരിക്കണം, പക്ഷെ തലയിലിടും മുന്‍പ് ഒന്നു ശ്രദ്ധിക്കണം. ഹെല്‍മെറ്റിനുള്ളില്‍ ചിലപ്പോള്‍ ക്ഷുദ്രജീവികള്‍ കടന്നു കൂടാന്‍ സാധ്യതയുണ്ട്.  കഴിഞ്ഞ ദിവസം സമൂഹമാധ്യത്തിൽ പ്രചരിച്ച ഒരു വിഡിയോയിൽ പാമ്പ് ഹെൽമറ്റിലാണ് സ്ഥാനം ഉറപ്പിച്ചത്. കറുപ്പും ചാരനിറവും കലർന്ന ഹെൽമറ്റിനകത്ത് അതേ നിറമുള്ള മൂർഖനാണ് കയറിയത്.

 

തറയിൽവച്ച ഹെൽമറ്റിനകത്ത് ചുരുണ്ടുകൂടി കിടന്ന പാമ്പിനെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമില്ല. പത്തിവിടർത്തിയ മൂർഖൻ ആളുകളെ കൊത്താൻ ശ്രമിക്കുന്നുണ്ട്. വിഷം ചീറ്റുന്നതിന്റെ ശബ്ദം വിഡിയോയിൽ വ്യക്തമാണ്. ഒരാൾ ഹെൽമറ്റ് പതുക്കെ പൊക്കി മാറ്റാൻ ശ്രമിച്ചെങ്കിലും പാമ്പ് ആക്രമിക്കാൻ തയാറായി നിൽക്കുകയായിരുന്നു.