singer-manoj

TAGS

ഹരിമുരളീരവം പാടി സമൂഹ മാധ്യമങ്ങളിൽ  ലക്ഷക്കണക്കിനാളുകളെ ഞെട്ടിച്ച ആ ഗായകനെ തേടിയുള്ള തിരച്ചിൽ അവസാനിച്ചത് തൃശൂർ കുന്നംകുളത്താണ്. പാനായിക്കൽ സ്വദേശി മനോജ്. ചെമ്പൈ സംഗീത കോളജിലുണ്ടായിരുന്ന ആ മികച്ച ഗായകൻ ഇന്ന് തെരുവിലാണ്. സംഗീതം കൊണ്ട് അനുഗ്രഹീതനാണെങ്കിലും വിധി വില്ലനാണദ്ദേഹത്തിന്.

വിധിയോട് പോരാടിച്ചാണ് ജീവിതം, അന്നത്തെ പോലെ തന്നെ ഇന്നും സ്വരത്തിന് ഇടർച്ച വന്നിട്ടില്ല .പക്ഷെ ഇന്നദേഹത്തിന് സംഗീതമല്ലാത്ത മറ്റല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്.  22 വർഷം മുമ്പ് പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്ന് രണ്ടാം റാങ്കോടെ പഠിച്ചിറങ്ങിയ മികച്ച ഒരു ഗായകൻ. ഏറെ കാലം കാണാതിരുന്ന ആ ഗായകനെ കഴിഞ്ഞ ദിവസം അന്നത്തെ സംഗീത കോളജിലെ സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങി.. കണ്ടെത്തി, തൃശൂർ കുന്നംകുളത്ത്‌ വെച്ച്. പാനായിക്കൽ സ്വദേശി മനോജ്‌, വലിയ വേദികളിൽ വലിയ കയ്യടികൾ നേടേണ്ടയാളാണ്. പക്ഷെ വിധി മനോജിനെയെത്തിച്ചത് തെരുവിലാണ്

കോളജ് പഠനത്തിനു ശേഷം ഗാനമേളകളിൽ സജീവമായിരുന്നു. കുറച്ചു കാലം സംഗീത അധ്യാപകനായി. അങ്ങനെയിരി തെയാണ് മനോജിന് മാനസിക അസ്വസ്ഥയുണ്ടാകുന്നത്. അച്ചനും അമ്മയും മരണപ്പെട്ടതോടെ തനിച്ചായി. പിന്നയങ്ങോട്ട് തെരുവിന്റെ പ്രിയപ്പെട്ടവനായി. അലഞ്ഞു തിരിഞ്ഞു നടക്കും. എണീറ്റാലുടൻ വീടുവിട്ടിറങ്ങും. വൈകുന്നേരത്തോടെ തിരികെ

യേശുദാസാണ് ഇഷ്ട ഗായകൻ. ഹരിമുരളീരവും ഹരിവരാസനവും പാടി തുടങ്ങിയാൽ പിന്നെ ചുറ്റും നിശബ്ദമാണ്. അന്നത്തെ സംഗീത കോളജിലെ വിശേഷങ്ങളെ പറ്റി ചോദിച്ചാൽ പറയാൻ നൂറു കാര്യങ്ങളുണ്ട് മനോജിന്. സംഗീതം കൊണ്ട് വലിയ ഒരു ലോകം കീഴടക്കാനുള്ള ശേഷിയുണ്ടായിരുന്നു മനോജിന്. കൂടെയുള്ളവരെല്ലാം അറിയപ്പെട്ട ഗായകരായപ്പോഴും വിധിയെ പഴിക്കാതെ കുന്നംകുളത്തുകാർക്ക് പാടി കൊടുക്കുകയാണ് അദ്ദേഹം. വേദികൾ ലഭിച്ചാൽ നഷ്ടപ്പെട്ടു പോയ സ്വപ്നം വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയുണ്ട് മനോജിന്...