Special-Fly

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ആമി സ്പൈസര്‍. പത്താം വയസ്സിലാണ് ഇലക്ട്രിക് ട്രൈനര്‍ വിമാനം പറത്തിയത്.

പ്രതീക്ഷകള്‍ക്കപ്പുറം ആഗ്രഹങ്ങള്‍ക്ക് ചിറകുമുളച്ചപ്പോള്‍ പത്താം വയസ്സില്‍ ആമി സ്പൈസര്‍ പറത്തിയത്  ഇലക്ട്രിക് ട്രൈനര്‍ വിമാനം. ഓസ്ട്രേലിയയിലെ ഈ കൊച്ചുമിടുക്കി ചെറുപ്രായത്തില്‍ തന്നെ തന്‍റെ സ്വപ്നങ്ങള്‍ സ്വന്തമാക്കി ആകാശയാത്ര തുടങ്ങിയിരിക്കുന്നു. വ്യോമയാന മേഖലയിലെ  ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് എന്ന നേട്ടമാണ് ആമി കൈയ്യടക്കിയത്. 

ഓസ്ട്രേലിയയിലുള്ള പെര്‍ത്തിലെ ജന്ദകോട്ട് എയര്‍പോര്‍ട്ടില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍‌ കഴിയുന്ന ഇലക്ട്രിക് ട്രയിനിംഗ് എയര്‍ക്രാഫ്റ്റായ പിപിസ്ട്രല്‍ ആല്‍ഫ ഇലക്ട്രോയിലായിരുന്നു യാത്ര. രണ്ടു വര്‍ഷത്തെ പരിശീലനത്തിനം കൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. 

ഓസ്ട്രേലിയയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാനുള്ള പ്രായപരിധി  16 വയസ്സാണെങ്കില്‍ പോലും അതിനുമുന്‍പ് തന്നെ വിമാനം പറത്താന്‍ നിയമം അനുവദിക്കുന്നുണ്ട്.