അയോധ്യ പ്രക്ഷോഭത്തെക്കുറിച്ചും രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചും വെബ് സീരിസ് ഒരുങ്ങുന്നു. പ്രിയദര്‍ശനാണ് സംവിധായകന്‍. പ്രധാനവേഷങ്ങളൊന്ന് അഭിനയിച്ച മേജര്‍ രവി മനോരമ ന്യൂസിനോട് വെബ് സീരിസിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.
അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം ഒരുങ്ങുന്നതിനൊപ്പം ഒരു വെബ് സീരിസും ഒരുങ്ങുന്നു. അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രവും വിശ്വാസങ്ങളും ഇഴചേര്‍ത്ത് പ്രിയദര്‍ശനാണ് വെബ് സീരിസ് ഒരുക്കുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകയുടെ അന്വേഷണത്തിലൂടെയാണ് കാഴ്ചകള്‍ വികസിക്കുന്നത്.
1949ല്‍ ഫൈസാബാദ് ഡപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്ട്രേറ്റുമായിരുന്ന കെ.കെ നായരുടെ റോളിലാണ് മേജര്‍ രവി എത്തുന്നത്. 1907ല്‍ ആലപ്പുഴയിലെ കൈനകരിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കരുണാകരന്‍ നായര്‍ ഐസിഎസ് ഉദ്യോഗസ്ഥനായിരുന്നു. കെ.കെ നായര്‍ പിന്നീട് യുപി നിയമസഭാംഗവും ലോക്സഭാംഗവുമായി. ഭാര്യ ശകുന്തള നായര്‍ ഗോണ്ടയില്‍ നിന്ന് ലോക്സഭയിലേയ്ക്ക് ജയിച്ചു. അയോധ്യയില്‍ അടക്കം വിവിധ ഇടങ്ങളിലായിരുന്നു ചിത്രീകരണം. വിവിധ ഭാഷകളിലായാണ് വെബ് സീരിസ് ഒരുങ്ങുന്നത്.
Major Ravi on web series about Ayodhya Ram Temple