കണ്ണൂർ  – കണ്ണാടിപറമ്പ് റൂട്ടിൽ ഇനി ബസ് യാത്ര സൂപ്പർ കൂൾ. ഇന്ത്യയിലെ ആദ്യത്തെ സോളർ എസി ബസാണ് സർവിസ് ആരംഭിച്ചിരിക്കുന്നത്. ദിവസവും അഞ്ച് ട്രിപ്പുകളാണ് കണ്ണൂരിനും ജില്ലാ ആശുപത്രിയ്ക്കും ഇടയിൽ ബസിനുള്ളത്.

 

 

സിറ്റി ബസിൽ ഇനി എ സി യാത്ര. ഇന്നലെ ആദ്യ യാത്രയിൽ കയറിയവർക്കൊന്നും ബസ് എസിയാണെന്ന് അറിയില്ലായിരുന്നു. വണ്ടി ഓടി തുടങ്ങി 15 മിനുറ്റ് പിന്നിട്ടത്തോടെ ബസ് തണുത്ത് തുടങ്ങി. ബസിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് സോളർ പാനലുകളിൽ നിന്നുള്ള വൈദ്യുതി നേരിട്ട് എ സി കംപ്രസറിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. 1600 വാട്ട് ശേഷിയുള്ളതാണ് സോളർ പാനലുകൾ. ബി എൽ സി ഡി ടെക്നോളജിയിലുള്ള എ സി  100 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും.

 

കുറഞ്ഞ അളവിലെ വൈദ്യുതി കൊണ്ട് എ സി പ്രവർത്തിക്കുമെന്നതിനാൽ ചെറിയ വെയിലുള്ളപ്പോൾ പോലും എ സി നന്നായി പ്രവർത്തിക്കും. രാവിലെ ആറരയ്ക്ക് ബസ് സർവീസ് തുടങ്ങുമ്പോൾ വെയിൽ ഇല്ലാത്തതിനാൽ എ സി പ്രവർത്തിപ്പിക്കില്ല. വെയിൽ വന്ന്  അന്തരീക്ഷം ചൂടാകുമ്പോൾ എ സി ഓൺ ചെയ്യും. വെയിൽ ഇല്ലാത്ത സമയത്ത് ബാറ്ററിയിൽ സംഭരിച്ച സോളാർ വൈദ്യുതി ഉപയോഗിക്കാനുള്ള സംവിധാനവും ആലോചനയിലുണ്ടെന്ന് സംഗീത് ബസിന്റെ ഉടമ സതീഷും പറഞ്ഞു.

 

 India's first solar AC bus on kNnoor – Kandyparam route