mohanlal

TAGS

 

നടൻ മോഹൻലാലിന്‍റെ അപൂർവ്വ ഫോട്ടോ ശേഖരവുമായി പ്രശസ്ത ഫോട്ടോഗ്രാഫർ ചിത്ര കൃഷ്ണൻകുട്ടി. 45 വർഷം പഴക്കമുള്ള ഫോട്ടോ ഉൾപ്പടെ നൂറിലധികം ചിത്രങ്ങൾ ശേഖരത്തിലുണ്ട്. മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബലിന്‍റെ വാർത്താസമ്മേളനത്തിനിടെ, കൃഷ്ണൻകുട്ടി മോഹൻലാലിന് ആൽബം സമ്മാനിച്ചു.

 

മോഹൻലാലിന്‍റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടങ്ങിയ ആത്മബന്ധത്തിന്‍റെ തെളിവാണ് ഈ നിമിഷങ്ങൾ. 100 ചിത്രങ്ങൾ. 45 വർഷങ്ങളിലെ മോഹൻലാൽ. സമൂഹമാധ്യമങ്ങൾ സജീവമല്ലാതിരുന്ന  കാലത്ത്  ചലച്ചിത്ര മാസികകളിൽ  അച്ചടിച്ചു വന്ന ഫോട്ടോകൾ അടക്കമുണ്ട് കൂട്ടത്തിൽ. മോഹൻലാലിന്‍റെ കൂടെ അമ്മയും അമ്മൂമ്മയും ഉള്ള ചിത്രവും മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും നിധിയായി കാണുന്നുണ്ട്, ഈ കോട്ടയംകാരൻ

 

 

ഓരോ ചിത്രത്തിനും ഓരോ കഥ. ആൽബം മറിച്ച് നോക്കിയ മോഹൻലാൽ, ചിത്ര കൃഷ്ണൻകുട്ടിയെ ചേർത്തുപിടിച്ചു. തന്‍റെ ഫോട്ടോഗ്രാഫി ജീവിതത്തെ പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്ര കൃഷ്ണൻകുട്ടി.

 

Photographer Chitra Krishnankutty with a rare photo collection of Mohanlal