നാഗര ശൈലിയിൽ നിര്‍മിച്ച അയോധ്യ ശ്രീരാമക്ഷേത്രത്തിന് മൂന്ന് നിലകളാണുള്ളത്.  380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുള്ള ക്ഷേത്രത്തിന്  1,800 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത് . 

 

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഭക്തരെ സ്വീകരിക്കാനൊരുങ്ങി ക്ഷേത്രം. അലങ്കാര വെളിച്ചത്തിൽ കുളിച്ച് രാമ ജന്മഭൂമി ക്ഷേത്രം. നഗര ശൈലിയിൽ നിര്‍മാണം. മൂന്ന് നിലകള്‍. 380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവും.ചെലവ് കണക്കാക്കിയിട്ടുള്ളത് 1,800 കോടി രൂപ.ഓരോ നിലയും 20 അടി ഉയരത്തില്‍. 44 വാതിലുകള്‍. ശ്രീകോവിലില്‍ മുഖ്യപ്രതിഷ്ഠ ബാല രൂപത്തിലുള്ള ശ്രീരാമന്‍. ഒന്നാംനിലയില്‍ രാമദര്‍ബാര്‍

നൃത്യ, രംഗ, സഭാ, പ്രാര്‍ഥനാ, കീര്‍ത്തന മണ്ഡപങ്ങള്‍. തൂണുകളിലും ചുമരിലും ദേവതാരൂപങ്ങള്‍. സൂര്യന്‍, ഭഗവതി, ഗണപതി, ശിവന്‍ എന്നിവരുടെ ഉപക്ഷേത്രങ്ങള്‍.  വടക്ക്  അണ്ണപൂര്‍ണയുടെയും തെക്ക് ഹനുമാന്‍റെയും പ്രതിഷ്ഠ.ക്ഷേത്രത്തിന് സമീപം സീതാ കൂപ് എന്ന കിണര്‍. വാത്മീകി, വസിഷ്ഠന്‍, വിശ്വാമിത്രന്‍, അഗസ്ത്യന്‍, നിഷാദ രാജാവ്, ശബരി, അഹല്യ എന്നിവര്‍ക്ക് മന്ദിരങ്ങള്‍. 2.8 ഏക്കറിലാണ് മുഖ്യക്ഷേത്രം.

ഏറ്റവും ചുരുങ്ങിയത് ആയിരം വര്‍ഷം ആയുസ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഗ്രാനൈറ്റ്. മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്ന്. തേക്ക് മഹാരാഷ്ട്രയില്‍ നിന്ന്. സമ്പൂര്‍ണമായി പൂര്‍ത്തിയാകുന്നത് 2025 ഡിസംബറില്‍.