nick-priyanka-wedding-08

സൂപ്പര്‍താരം പ്രിയങ്ക ചോപ്രയുമായുള്ള തന്‍റെ വിവാഹത്തില്‍ ആഡംബരം അല്‍പം കൂടിപ്പോയെന്ന് നിക് ജൊനാസ്. സഹോദരങ്ങളായ കെവിനും ജോയ്ക്കുമൊപ്പം കാറിലിരുന്ന് ഗെയിം കളിക്കുന്നതിനിടെയാണ്  നിക്കിന്‍റെ ഈ 'തുറന്നു' പറച്ചില്‍. കള്ളം പറഞ്ഞാല്‍ കണ്ടുപിടിക്കുന്ന മെഷീന്‍ ഘടിപ്പിച്ചായിരുന്നു ജൊനാസ് സഹോദരങ്ങളുടെ ഫണ്‍ വിഡിയോ. 

 

വിവാഹാഘോഷം അല്‍പം കടന്നു പോയെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം ആദ്യം അതെ എന്ന് പറഞ്ഞ ശേഷം, തോന്നി, പ്രത്യേകിച്ചും ബില്ല് കണ്ടപ്പോള്‍ എന്നായിരുന്നു പൊട്ടിച്ചിരിച്ച് നിക്കിന്‍റെ മറുപടി. സഹോദരന്‍മാരെക്കാളും നല്ല പാട്ടുകാരനാണോ എന്ന ചോദ്യത്തിന് അല്ലെന്നാണ് നിക് മറുപടി പറഞ്ഞതെങ്കിലും അത് നുണയാണെന്നായിരുന്നു ലൈ ഡിറ്റക്ടറിന്‍റെ മറുപടി. ജൊനാസ് ബാന്‍ഡ് വഴി പിരിയാന്‍ കാരണം താനാണെന്നും നിക് പറയുന്നു. 

 

മൂന്നരക്കോടിയോളം രൂപയാണ് ഇന്ത്യന്‍ രീതിയിലും യുഎസ് രീതിയിലുമായി നടത്തിയ വിവാഹത്തിനായി ഇരുവരും ചെലവഴിച്ചത്. 2018  ഡിസംബറില്‍ ജോധ്പുര്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു നിക്കിന്‍റെയും പ്രിയങ്കയുടെയും വിവാഹം.  അടുത്തയിടെ സംഗീത പരിപാടിക്കായി ജൊനാസ് സഹോദരങ്ങള്‍ മുംബൈയിലെത്തിയപ്പോള്‍ ജിജു ജിജുവെന്ന് സ്നേഹത്തോടെ ജനക്കൂട്ടം ആര്‍ത്തുവിളിച്ചിരുന്നു. തു മേരി ജാന്‍ നിക് പാടുന്നതിന്‍റെ വിഡിയോ പ്രിയങ്കയും പങ്കുവച്ചിരുന്നു. നിക്കിനോട് കാണിച്ച സ്നേഹത്തിന് മുംബൈയ്ക്ക് നന്ദിയെന്നും പ്രിയങ്ക കുറിച്ചു. ദോശ തന്‍റെ ഇഷ്ട ഭക്ഷണത്തിലൊന്നാണെന്ന് നിക്ക് പറഞ്ഞതും മുന്‍പ് ആരാധകര്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ സംസ്കാരവുമായി നിക് അതിവേഗം ഇഴുകിച്ചേര്‍ന്നുവെന്നായിരുന്നു ആരാധകര്‍ അന്ന് കുറിച്ചത്. 2022 ജനുവരിയില്‍ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നു. മാള്‍ട്ടി മേരി ജൊനാസെന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. 

 

'After looking at the bill'.. Nick jonas on his big fat wedding with Priyanka Chopra