ഇന്ദീവരത്തിൽ ഒ.എൻ.വി കവിതകൾ ആലപ്പിച്ച് മഹാകവിയെ ഓർത്ത് കുട്ടിക്കൂട്ടം. ഒ.എൻ.വി വിടപറഞ്ഞ് നാളെ എട്ടുവർഷം ആകുമ്പോഴാണ് മുടക്കമില്ലാതെ കുട്ടിക്കൂട്ടം കവിതകളുമായി മഹാകവിയുടെ കുടുംബത്തിന് അടുത്തേക്ക് എത്തിയത്.
മലയാളി ഇന്നും മനസ് അറിഞ്ഞ് ഏറ്റുചൊല്ലുന്ന എത്രയോ വരികൾ പിറന്ന ഒ.എൻ.വിയുടെ ഇന്ദീവരത്തിലാണ് കുട്ടിക്കൂട്ടത്തിന്റെ ഓർമപുതുക്കൽ. കേൾവിക്കാരായി ഒ.എൻ.വിയുടെ കുടുംബവും.
കവിതകൾ പാടിയവർക്ക് ഒ.എൻ.വിയെക്കുറിച്ചുള്ള ഓർമ്മ പുസ്തകം സമ്മാനമായി നൽകി. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ഒ.എൻ.വി സ്മൃതിയുടെ ഭാഗമായി നടത്തിയ കവിതാലാപന മത്സരത്തിലെ വിജയികളാണ് ചടങ്ങിൽ പങ്കെടുത്തത്.