രുചി വൈവിധ്യമൊരുക്കി മലയാളിയുടെ മനസും വയറും നിറച്ച ഷെഫാണ് സുരേഷ് പിള്ള. രുചികൊണ്ട് മനസ് കീഴടക്കിയ ഷെഫ് തന്‍റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചകമാണെന്നും നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നും ഷെഫ് പിള്ളയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;
എന്‍റെയാശാനെ കണ്ട് കിട്ടി...!!
25 വർഷമായി പലയിടത്തും തിരയുകയായിരുന്നു... കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റിൽ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..!
ഗൾഫിൽ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു.. അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി RCP യിൽ കൊണ്ട് വന്ന് നിർവാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ "പാചക ആശാൻ" പദവിയും ഏൽപ്പിച്ചു.
ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങൾ പതിയെ പറയാം.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ പൂര്‍ണരൂപം
25 വർഷങ്ങൾക്ക് ശേഷം ഇന്നലെ എന്‍റെ ജീവിതം മാറ്റിമറിച്ച ആ മനുഷ്യനെ ഞാൻ കണ്ടുമുട്ടി. അവൻ എന്നെക്കുറിച്ച് മനസിലാക്കായിരിക്കുന്നത്് എന്താണെന്ന് തിരിച്ചറിയാന്‍ ആ പതിനേഴ് വയസുകാരനായിരുന്ന കാലത്തേക്ക് തിരികെ പോകേണ്ടതുണ്ട്.
കൊല്ലത്തെ ബിഷപ്പ് ജെറോം നഗറിലെ മിക്കവാറും എല്ലാ കടകളിലും ജോലി ചെയ്യാൻ ശ്രമിച്ചതിന് ശേഷം, എന്‍റെ അവസാന ഓപ്ഷൻ ആയിരുന്നു "ഷെഫ് കിങ്". ഒരു ചെറിയ റസ്റ്റൊറന്‍റ്, 450/- ശമ്പളത്തിന് എന്നെ വെയിറ്ററായി കൊണ്ടുപോയി. എന്‍റെ ആദ്യത്തെ ജോലി, എന്‍റെ ആദ്യത്തെ ശരിയായ ശമ്പളം!
ഒരു വെയിറ്റർ എന്ന നിലയിൽ, ഞാൻ പാചകക്കാരിൽ ഒരാളുടെ കൂടെയാണ് താമസിച്ചിരുന്നത്. അദ്ദേഹം ഗ്രേവിയുടെ ചുമതലയാണ് വഹിച്ചിരുന്നത്.എല്ലാ രാത്രിയും ഹോട്ടൽ അടച്ചുകഴിഞ്ഞാൽ അയാള്‍ അടുത്ത ദിവസത്തേക്കുള്ള തയാറെടുപ്പ് തുടങ്ങും. ഞാനിപ്പോഴും ഓര്‍ക്കുന്നു. അയാള്‍ അതിവേഗത്തില്‍ ഉള്ളി തൊലി കളഞ്ഞ് മുറിച്ച് ഉള്ളി കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നത്.
ഭക്ഷണത്തെക്കുറിച്ചും അവന്‍റെ ജീവിതത്തെക്കുറിച്ചും ഇടയ്ക്കിടെയുള്ള യാത്രകളെക്കുറിച്ചും അവന്‍ എന്നോട് സംസാരിക്കും. യഥാര്‍ത്ഥത്തില്‍ എന്‍റെ ഏക വിനോദം അതായിരുന്നു. അപ്പോഴൊക്കെ അവന്‍റെ ഓരോ ചലനവും നിരീക്ഷിച്ച് ഒരു പരുന്തിനെപ്പോലെ ഞാൻ പഠിക്കുകയായിരുന്നു. താമസിയാതെ, ഞാൻ അവനെ അരിയാനും മറ്റും സഹായിക്കാൻ തുടങ്ങി.
ഒരു ദിവസം, അവൻ എന്നോട് ചോദിച്ചു: "എന്തുകൊണ്ടാണ് നി അടുക്കളയിൽ കയറി പാചകം ചെയ്യാൻ ശ്രമിക്കാത്തത്?"
ഒരു പാചകക്കാരൻ ഒരു വിവരവുമില്ലാത്ത ഒരു കൗമാരക്കാരന് അവസരം നൽകുന്നു, അത്രമാത്രം. പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ ആ ഒരു ചോദ്യം എന്‍റെ ജീവിതത്തിന്‍റെ ഗതി മാറ്റിമറിച്ചു.
അതായിരുന്നു ആ മനുഷ്യൻ 'എന്‍റെ ആശാൻ' (ഗുരു). എനിക്ക് ഒരു അവസരം തന്ന, ഒരു പുതിയ ജീവിതം തന്ന കൈ. ഞാൻ അയാളെ അവസാനമായി കണ്ടത് മുതൽ, 17 വയസുകാരന്‍ സുരേഷ് വളർന്നു. അടുക്കളകളിൽ ജോലി ചെയ്തു, തന്‍റെ സംരംഭക യാത്ര ആരംഭിച്ചു, 450-ലധികം ആളുകള്‍ക്ക് ജോലി നൽകി, എല്ലാം ആരംഭിച്ചത് ഈ മനുഷ്യനിൽ നിന്നാണ്...
ഗൾഫിൽ പോയി തിരികെ വന്ന് അദ്ദേഹം കോട്ടയത്ത് ഒരു ചെറിയ സ്റ്റോർ നടത്തി വരികയായിരുന്നു. ഒരു വിധത്തിൽ ഞാൻ അയാളെ കണ്ടുപിടിച്ചു, RCP കൊച്ചിയിൽ കൊണ്ടുവന്നു, ഞങ്ങളുടെ ഫിഷ് നിർവാണ കൊടുത്തു. അവൻ പോകുമ്പോൾ, വളരെക്കാലമായി തീർപ്പുകൽപ്പിക്കാത്ത ഒരു കാര്യം കൂടി ഞാൻ അവന് നൽകി, എന്‍റെ പുതിയ ഔട്ട്‌ലെറ്റിലെ ഹെഡ് ഷെഫ് റോൾ. എനിക്ക് ചെയ്യാൻ കഴിയുന്നതില്‍ ഏറ്റവും കുറഞ്ഞത് അതാണ്. ഏറ്റവും കുറഞ്ഞത്.അവൻ്റെ യാത്രയെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ ഇനിയും കാത്തിരിക്കാനാവില്ല!
Chef Pillai Found his master; Social media post goes viral