Akshay-Sachin-Ramcharan

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന് ആവേശകരമായ തുടക്കം. രാം ചരണ്‍, അക്ഷയ് കുമാര്‍, സൂര്യ, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ഉദ്ഘാടനം നടക്കുന്ന വാംഖഡെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നത്. രാം ചരണിനൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കറും അക്ഷയ് കുമാറും സൂര്യയും ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' എന്ന ഹിറ്റ് ഗാനത്തിന് ചുവട് വച്ചതായിരുന്നു പരിപാടിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിന്‍റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരോ പാട്ടിനും ചുവടുവെച്ചുകൊണ്ടായിരുന്നു താരങ്ങള്‍ വേദിയിലെത്തിയത്. തന്‍റെ പുതിയ ചിത്രമായ ബഡേ മിയാന്‍ ചോട്ടേ മിയാനിലെ ഗാനത്തിന്‍റെ അകമ്പടിയോടെയായിരുന്നു അക്ഷയ് കുമാര്‍ വേദിയിലേക്ക് എത്തിയത്. 

ഐഎസ്പിഎല്‍ ടീമായ ശ്രീനഗര്‍ കെ വീറിന്റെ ഉടമയാണ് അക്ഷയ് കുമാര്‍. ഫാൽക്കൺ റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ഉടമ രാം ചരണും ചെന്നൈ സിങ്കംസിന്‍റെ ഉടമ സൂര്യയുമാണ്. മറ്റൊരു ടീമായ മാജി മുംബൈയാണ് സച്ചിൻ തെണ്ടുൽക്കറിന്‍റെ ടീം. 

Sachin Tendulkar, Akshay Kumar and Surya dances with Ramcharan