hibi

TAGS

പുതുതലമുറ വോട്ടർമാരെ ലക്ഷ്യമിട്ട് റാപ്പ് താളവുമായി ഹൈബി ഈഡന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ. പ്രമുഖ മലയാളി റാപ്പർ എം സി കൂപ്പറാണ് റാപ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

 

നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായാണ് പുതിയ മുഖവുമായി റാപ്പിന്റെ അകമ്പടിയിൽ ഹൈബിയെത്തുന്നത് 

 

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി തീം ബേസ്ഡ് പോസ്റ്ററുകളാണ് ഹൈബിയുടെ പ്രചരണത്തിൽ ഉടനീളം ഇടം പിടിച്ചിരിക്കുന്നത്.  ഒറ്റ ദിവസം കൊണ്ടാണ് ഈ റാപ്പ് ആൽബം തയാറാക്കിയതും.