അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സിന്റാന എഡ്യൂക്കേഷൻ സ്ട്രാറ്റജി കൊളാബറേഷന്‍ പരിപാടി ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പരിരക്ഷാ മേഖലയിലെ പ്രമുഖ ഗ്രൂപ്പുകളായ ഹെൽത്ത് കെയർ ഇന്റർനാഷണലും രാംസേ ഹെൽത്ത്‌കെയറുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ മന്ത്രിയായ തോമസ് ഐസക്ക്, ഹെൽത്ത് കെയർ ഇന്റർനാഷണൽ ഓസ്‌ട്രേലിയയുടെ ഗ്രൂപ്പ് സിഇഒയും എംഡിയുമായ ബിജു കുന്നുംപുറത്ത്, സിന്റാനയുടെ ചീഫ് സ്ട്രാറ്റജി ഓഫീസർ ക്രിസ്റ്റഫർ തോമസ് ഹിൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.