krishnakumar-family
ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന നടൻ ജികൃഷ്ണകുമാറിന് വേണ്ടി വോട്ട് ചോദിച്ച് കുടുംബം. മകളും നടിയുമായ അഹാന അടക്കം കുടുംബാംഗങ്ങള്‍ കൊല്ലത്ത് മാധ്യമങ്ങളെ കണ്ട് സംസാരിച്ചു. ‘തിരുവനന്തപുരം അച്ഛന് നന്നായി അറിയാവുന്ന സ്ഥലമായിരുന്നു, കൊല്ലം അത്ര പരിചയമില്ല, സ്ത്രികള്‍ക്ക് ഭയങ്കര ഇഷ്ടമാണ് അച്ഛനെ,കുടുംബം പ്രചാരണത്തിന് എത്തിയപ്പോള്‍ ധാരാളം വോട്ട് ഇങ്ങോട്ട് പോരും , പരമാവധി വോട്ട് ചോദിച്ച് അച്ഛന് വേണ്ടി ഇറങ്ങും’ മക്കളായ ദിയ, ഇഷാനി, ഭാര്യ സിന്ധു എന്നിവരും കൃഷ്ണകുമാറിന് വേണ്ടി സംസാരിച്ചു.  അച്ഛന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരി ആയാണ് ഇതിനെ നോക്കിക്കാണുന്നതെന്നും കുടുംബം പറഞ്ഞു. അച്ഛന്‍ ബിജെപിയാതിനാല്‍ ഫോളോവേഴ്സ് എല്ലാം ബിജെപിയെ സപ്പോര്‍ട്ട് ചെയ്യണമെന്ന് ഇല്ലെന്നും മക്കള്‍ പറയുന്നു.