അഖില മോളുടെ സ്വപ്നം സാക്ഷാത്കരിച്ച് ജയറാം. വര്‍ഷങ്ങളായി ടിവി കാണാത്ത ഉടന്‍ പണം മത്സരാര്‍ഥിക്ക് ടിവി നല്‍കി അവതാരകനും നടനുമായ ജയറാം. 

 

ഉടന്‍ പണം വേദിയില്‍ വെച്ചാണ് വീട്ടില്‍ ടിവി ഇല്ലെന്ന് അഖില പറയുന്നത്, ഇത് കേട്ട ജയറാം ഉടന്‍ തന്നെ എങ്കില്‍ നാളെ രാവിലെ ‍ഞാന്‍ ടിവി എത്തിക്കാം എന്ന് ഉറപ്പു നല്‍കുകയായിരുന്നു. പിറ്റേ ദിവസം തന്നെ മഴവില്‍ മനോരമയുടെ സ്റ്റുഡിയോയില്‍ വെച്ച് ജയറാം അഖിലക്ക് ടിവി കൈമാറി.  

 

'പതിനഞ്ചാമത്തെ വയസിലാണ് ടിവി കണ്ടത്, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പഠിക്കാന്‍ ഉള്ളതുകൊണ്ട ടിവി റീചാര്‍ജ് ചെയ്യാറില്ലായിരുന്നു. പിന്നെ കല്ല്യാണം കഴിഞ്ഞ് 2020 ല്‍ ഒരു കൊല്ലം ടിവി കണ്ടു. അത് കഴിഞ്ഞപ്പോ ടിവി അടിച്ചുപോയി. പിന്നെ ഇതുവരെ കണ്ടിട്ടില്ല' എന്നായിരുന്നു അഖില പറഞ്ഞത്. ഉടനെ എന്‍റെ വക ടിവി, നാളെ രാവിലെ എത്തും എന്ന് ജയറാം പറയുകയായിരുന്നു.