ലോക്സഭാ തിരഞ്ഞെടുപ്പിനായി ഒരു മാസത്തിൽ അധികമായി പ്രചാരണ ചൂടിലായിരുന്നു നേതാക്കളും പ്രവർത്തകരും. പോളിംഗ് ദിനം കഴിഞ്ഞതോടെ ചെറിയ വിശ്രമവും അല്‍പം വിനോദവും ആകാമെന്നാണ് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍റെ പക്ഷം. പ്രചാരണത്തിരക്കിന്‍റെ ആവേശം ഒഴിഞ്ഞതോടെ തിയേറ്ററിലെത്തി ആവേശം കാണുകയാണ്  പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും.

 

ഒരുമാസം നീണ്ട കടുത്ത പ്രചാരണത്തിലായിരുന്നു പ്രവർത്തകർക്കൊപ്പം കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎമാരും. പൊരിഞ്ഞ പ്രചാരണം നടത്തിയ പുതുപ്പള്ളിയിലെ യുഡിഎഫ് ടീമാണ്  തിരക്കൊഴിഞ്ഞതോടെ  പാലായിലെ തിയേറ്ററിൽ സിനിമ കാണാൻ എത്തിയത്. സിനിമ കാണാനുള്ള ആശയം എംഎൽഎയുടെതായിരുന്നു. ഫഹദ് ഫാസിലിനോട്‌ മാത്രമല്ല സിനിമയോടും എല്ലാ താരങ്ങളോടും താല്പര്യമാണ്.  സിനിമ പോലെ ജൂൺ നാലിന് വോട്ട് എന്നും റെക്കോർഡ് കളക്ഷൻ ഉണ്ടാകുമെന്നാണ് എംഎൽഎയുടെ ആത്മവിശ്വാസം