വീട്ടില്‍ വച്ച് വിവാഹം കഴിക്കാമോ? പറ്റുമെന്നു പറയുക മാത്രമല്ല വീട്ടില്‍ വച്ച് ലളിതമായി വിവാഹം കഴിച്ച് മാതൃക കാണിക്കുകയാണ് റജിസ്ട്രേഷന്‍ വകുപ്പ് മേധാവി കൂടിയായ  ശ്രീധന്യ സുരേഷ്. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ സിവില്‍ സര്‍വീസിലേയ്ക്ക് ഉയര്‍ന്ന ശ്രീധന്യയുടെ കരംപിടിച്ചത് ഹൈക്കോടതി അസിസ്ററന്റായ ഗായക് ആര്‍ ചന്ദാണ്. താന്‍ മേധാവിയായ വകുപ്പ് നല്കുന്ന സേവനം ജീവിതത്തിലൂടെ പകര്‍ത്തി കാണിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീധന്യ സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു. 

Sreedhanya Suresh IAS has a simple marriage in ragistrar office