അരളി പൂവിന്റെ കറകളിലെ ലെക്റ്റിനുകളാണ് വിഷത്തിനു കാരണമാകാറുള്ളതെന്ന് പീച്ചി വന ഗവേഷണ കേന്ദ്രം സീനിയർ കൺസൾറ്റന്റ് ഡോ. ഉദയൻ. ഇവ മനുഷ്യ ശരീരത്തിൽ എത്തിയാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. മഞ്ഞ അരളി പൂവാണ് മറ്റുള്ളതിനെ അപേക്ഷിച്ച് കൂടുതൽ വില്ലൻ. വീടുകളിലടക്കം ഇവ നടാതിരിക്കലാണ് ഉചിതമെന്നും അരളിക്ക് ജീവനെടുക്കാനാകുമോയെന്നതിൽ കൂടുതൽ ശാസ്ത്രീയ പരിശോധന വേണമെന്നും ഡോ. ഉദയൻ മനോരമ ന്യൂസിനോട് പറഞ്ഞു.