TAGS

തന്‍റെ അനുവാദമില്ലാതെ തനിക്ക് ജന്മം നല്‍കിയതിന് മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്തെന്ന് യുവതി. ന്യൂജേഴ്സി സ്വദേശിയായ യുവതി ടിക്ടോകിലെ വിഡിയോ വഴിയാണ് ഇക്കാര്യം അറിയിച്ചത്. ജനിക്കുന്നതിന് മുന്‍പ് താനുമായി കൂടിയാലോചന നടത്തിയില്ലെന്നും, തനിക്ക് ഇവിടെ താമസിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് പോലും അവര്‍ അന്വേഷിച്ചില്ലെന്നുമായിരുന്നു കാസ് തിയാസ് എന്ന യുവതിയുടെ പരാതി.

മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്തിട്ടും താന്‍ രണ്ട് കുട്ടികളെ വളര്‍ത്തുന്നത് എന്തിനാണെന്നും കാസ് പറയുന്നുണ്ട്. താന്‍ കുട്ടികളെ ദത്തെടുത്തതാണും അല്ലാതെ അവരോട് ചോദിക്കാതെ അവരെ ജനിപ്പിച്ചതല്ലെന്നും കാസ് പറയുന്നു. തന്‍റെ കുട്ടികള്‍ ജനിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നാണ് കാസ് പറയുന്നത്. നിലവില്‍ ഗര്‍ഭിണികളായവരോട്, എത്രയും വേഗം ഏതെങ്കിലും സൈക്കിക് മീഡിയം ഉപയോഗിച്ച് കുഞ്ഞിനോട് ജനിക്കുന്നതിന് താല്‍പര്യമാണോയെന്ന് ചോദിക്കണമെന്നും കാസ് പറയുന്നു..

തന്‍റെ മാതാപിതാക്കള്‍ തന്നോട് ചോദിക്കാതെ തന്നെ ജനിപ്പിച്ചു, വളര്‍ത്തി. അതുകൊണ്ടാണ് കേസ് കൊടുത്തത്. തനിക്ക് ഇവിടെ ഇഷ്ടമില്ലെന്നും, വളര്‍ന്ന് വലുതാകുന്നതും സ്വന്തമായി ജോലി വേണമെന്നുള്ളതുമൊക്കെ തനിക്ക് അറിയാത്ത കാര്യമായിരുന്നെന്നും അവര്‍ പറ‍ഞ്ഞു. എന്നാല്‍ കാസ് തമാശ പറയുകയാണെന്ന് കമന്‍റുകള്‍ നിറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്നും തന്‍റെ കുഞ്ഞ് തനിക്കെതിരെ കേസ് കൊടുക്കുമോയെന്ന് ഭയമാണെന്നും ഒരാള്‍ കുറിച്ചു