നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിന് ഛത്തിസ്ഗഡ് വിമാനത്താവളത്തില്‍ വച്ച് കരണത്തടിയേറ്റ സംഭവത്തിന് പിന്നാലെ താരത്തിന്റെ പഴയ പോസ്റ്റ് ചര്‍ച്ചയാകുന്നു. 2022ലെ ഏസ്കര്‍ പുരസ്കാരച്ചടങ്ങില്‍ വച്ച് നടന്‍ വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവത്തിലെ നടിയുടെ അന്നത്തെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടന്‍ വില്‍ സ്മിത്തിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു കങ്കണയുടെ അന്നത്തെ പോസ്റ്റ്. 

ഒരു കൂട്ടം വിഡ്ഢികളെ ചിരിപ്പിക്കാനായി ആരെങ്കിലും എന്‍റെ അമ്മയുടേയോ സഹോദരിയുടേയോ അസുഖം ഉപയോഗിച്ചാല്‍ വില്‍ സ്മിത്ത് ചെയ്തതുപോലെ ഞാനും അവന്‍റെ മുഖത്തടിക്കും എന്നായിരുന്നു പോസ്റ്റ്. 

രോഗം മൂലം മൊട്ടയടിച്ച തലയുമായി പരിപാടിക്കെത്തിയ വില്‍ സ്മിത്തിന്‍റെ ഭാര്യയെയും അവരുടെ അസുഖത്തെയുമായിരുന്നു അന്ന് അവതാരകന്‍ കളിയാക്കിയത്. ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് വേദിയിലെത്തി അവതാരകന്‍ ക്രിസ് റോക്കിന്‍റെ മുഖത്തടിക്കകയായിരുന്നു. സംഭവത്തില്‍ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ ആളിക്കത്തി. ഇന്നിപ്പോള്‍ കങ്കണയെ എയര്‍ പോട്ടില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ മുഖത്തടിച്ചതിലും സമാനമായ വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ വാളുകളില്‍ നിറയുകയാണ്. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെ കങ്കണ അപമാനിച്ചെന്നും അവരുടെ കൂട്ടത്തില്‍ തന്‍റെ അമ്മയും ഉണ്ടായിരുന്നു എന്നുമായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ പക്ഷം. 

Kangana Ranaut's Old Post Defending Will Smith For Smacking Chris Rock Goes Viral: