പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസം പിന്നിടുമ്പോള്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്കു ചോർച്ചയുണ്ടെന്നു മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യമഴയിൽ തന്നെ ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ക്ഷേത്രത്തിൽനിന്നും വെള്ളം ഒലിച്ചുപോകാൻ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മഴ ശക്തമായാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നതു പ്രയാസമാകും. ക്ഷേത്രത്തിൽ നിരവധി എൻജിനീയർമാരുണ്ട്. എന്നിട്ടും ഇപ്പോഴും മേൽക്കൂരയിൽനിന്ന് വെള്ളം ഒഴുകുകയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല’  ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. മഴ കൂടിയാൽ ക്ഷേത്രത്തിലെ ആരാധന മുടങ്ങും. എന്ത് പോരായ്മയാണുണ്ടായതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു. 

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.

ENGLISH SUMMARY:

Chief priest complains about water seepage in Ayodhya Ram temple and lack of drainage in sanctum sanctorum