bike-accident

അശ്രദ്ധയും വേഗവും അപകടത്തിലേക്ക് വഴി വച്ച ഒരു വിഡിയോയാണ് സോഷ്യലിടത്ത് വൈറല്‍. വളരെ വേഗത്തിൽ വന്ന ഒരു ബൈക്ക്, റോഡിൽ യു-ടേൺ എടുക്കുകയായിരുന്ന കാറിൽ വന്നിടിച്ച് തെറിച്ചു വീഴുന്നതായിരുന്നു കാഴ്ച. അപകടത്തിൽ ബൈക്ക് റൈഡർക്കു കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും കൂടെ സഞ്ചരിച്ച സ്ത്രീയ്ക്ക് റോഡിൽ നിന്നും എഴുന്നേൽക്കാൻ കഴിയുന്നില്ലെന്ന് വിഡിയോയിൽ നിന്ന് മനസിലാകും.

യു ടേൺ എടുക്കേണ്ടതു കൊണ്ട് കാർ സാവധാനത്തിലാണ് സഞ്ചരിക്കുന്നത്. പാതയുടെ വശത്തേയ്ക്ക് കാർ ചേർത്തതിനു ശേഷം യു ടേൺ എടുക്കുന്നതിനായി ഡ്രൈവർ തയാറാകുന്നത് വിഡിയോയിൽ കാണാവുന്നതാണ്. പുറകിൽ വരുന്ന ബൈക്കുകൾ കടന്നു പോകാനുള്ള സമയം നൽകിയതിന് ശേഷം ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ ഒന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് കാർ ഡ്രൈവർ തന്റെ വാഹനം വളയ്ക്കുന്നത്. പെട്ടന്നാണ് ഒരു ബൈക്ക് അതിവേഗത്തിൽ പാഞ്ഞുവന്നത്. പൂർണമായും വളച്ച കാർ ബാക്കിയാക്കിയ ചെറിയ പാതയിലൂടെ കടന്നു പോകാൻ ബൈക്ക് റൈഡർ ശ്രമിക്കുന്നുണ്ടെങ്കിലും കാറിലിടിച്ചു തെറിച്ചു വീഴുകയായിരുന്നു.