beef-fry

TOPICS COVERED

ആറുമാസം മുമ്പ് കഴിച്ച ബീഫിൽ പീസ് എണ്ണം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം. ഇടുക്കി ഉടുമ്പൻചോല മരിയ ഹോട്ടൽ ഉടമ ചെമ്മണ്ണാർ കൊച്ചുപുരയ്ക്കൽ വാവച്ചൻ മാണിക്കാണ് മർദ്ദനമേറ്റത്. മദ്യപിച്ച് റൂം അന്വേഷിച്ച് എത്തിയ മൂന്നംഗ സംഘമാണ് മർദ്ദിച്ചത്.  ആറ് മാസം മുന്‍പ് കഴിച്ച ബീഫില്‍ കഷണങ്ങള്‍ കുറവായിരുന്നുവെന്നും ഇത് പറഞ്ഞിട്ടാണ് മര്‍ദനം ഉണ്ടായതെന്നുമാണ് വിവരം, സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.